ലക്ഷദ്വീപില്‍ ഏഴിന് ജനകീയ നിരാഹാര സമരം

ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങളും വീട്ടിലിരുന്ന് 12 മണിക്കൂര്‍ നിരാഹാരം സമരത്തില്‍ പങ്കെടുക്കുമെന്ന് യോഗത്തിന് ശേഷം ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിനെ കേന്ദ്രം ഉടന്‍ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം

Update: 2021-06-02 17:06 GMT

കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറം, കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം ഏഴിന് ജനകീയ നിരാഹാര സമരം നടത്തും. ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങളും വീട്ടിലിരുന്ന് 12 മണിക്കൂര്‍ നിരാഹാരം സമരത്തില്‍ പങ്കെടുക്കുമെന്ന് യോഗത്തിന് ശേഷം ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിനെ കേന്ദ്രം ഉടന്‍ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

ജനകീയ പ്രക്ഷോഭം വിജയിപ്പിക്കുന്നതിനും തുടര്‍ സമരങ്ങള്‍ ആസുത്രണം ചെയ്യുന്നതിനും എല്ലാ ദ്വീപുകളിലും കോര്‍ കമ്മിറ്റി മാതൃകയില്‍ സബ് കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ജൂണ്‍ അഞ്ചിനകം വില്ലേജ് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ ഓരോ ദ്വീപിലും സബ് കമ്മിറ്റി രൂപീകരിക്കും. നിയമ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ലീഗല്‍ സെല്ലിന് രൂപം നല്‍കി. ലക്ഷദ്വീപിലെയും കേരളത്തിലെയും മുതിര്‍ന്ന അഭിഭാഷകരെ സെല്ലില്‍ ഉള്‍പ്പെടുത്തി.

Tags:    

Similar News