ഹിന്ദുത്വര്‍ തല്ലിക്കൊന്ന പെഹ്‌ലു ഖാനെതിരേ കുറ്റംചുമത്തി രാജസ്ഥാന്‍ സര്‍ക്കാര്‍

പശു കള്ളക്കടത്താണ് പെഹ്‌ലു ഖാനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. പശുവിനെ കടത്താന്‍ ഉപയോഗിച്ചിരുന്ന പിക്ക് അപ്പ് ട്രക്കിന്റെ ഉടമയ്‌ക്കെതിരേയും കേസുണ്ട്.

Update: 2019-06-29 03:13 GMT

ആല്‍വാര്‍: രണ്ട് വര്‍ഷം മുമ്പ് പശുവിനെ കടത്തുന്നു എന്നാരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്ന പെഹ്്‌ലു ഖാനും അദ്ദേഹത്തിന്റെ രണ്ടു മക്കള്‍ക്കുമെതിരേ രാജസ്ഥാന്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. പശു കള്ളക്കടത്താണ് പെഹ്‌ലു ഖാനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. പശുവിനെ കടത്താന്‍ ഉപയോഗിച്ചിരുന്ന പിക്ക് അപ്പ് ട്രക്കിന്റെ ഉടമയ്‌ക്കെതിരേയും കേസുണ്ട്. 2017 ഏപ്രില്‍ 1ന് ബെഹ്‌റോറില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

മരണാനന്തരം പെഹ്‌ലു ഖാനെ പ്രതിചേര്‍ത്തിരിക്കുന്ന പുതിയ കുറ്റപത്രം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ആണ് തയ്യാറാക്കിയത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഇത്. ബെഹ്‌റോര്‍ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഈ വര്‍ഷം മെയ് 29നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രാജസ്ഥാന്‍ കന്നുകാലി നിയമത്തിലെ(പശുക്കളെ അറുക്കുന്നതും കടത്തുന്നതും സംബന്ധിച്ച നിയമം) 5,8,9 വകുപ്പുകളാണ് ഖാനും മക്കള്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. 

Tags:    

Similar News