'മൂന്ന് ദിവസം രാജ്കുമാര്‍ വെളളം പോലും കുടിച്ചില്ല, ചികില്‍സയും നിഷേധിച്ചു' സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

സംഭവത്തില്‍ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

Update: 2019-06-28 10:56 GMT

തൊടുപുഴ: നെടുങ്കണ്ടത്ത് പോലിസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന് ഏല്‍ക്കേണ്ടി വന്നത് ക്രൂര പീഡനമെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍. തീര്‍ത്തും അവശനായി ജയിലെത്തിയ രാജ്കുമാര്‍ മൂന്ന് ദിവസം വെള്ളം പോലും കുടിച്ചിട്ടില്ലെന്നും നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിട്ട് ചികില്‍സ നിഷേധിച്ചെന്നും സഹതടവുകാരന്‍ വെളിപ്പെടുത്തി. രാജ്കുമാറിന് ജയില്‍ അധികൃതരുടെ ക്രൂര മര്‍ദനമേറ്റെന്നും തടവുകാരന്‍ വെളിപ്പെടുത്തി.

'സ്‌ട്രെച്ചറിലാണ് രാജ്കുമാറിനെ ജയിലിലേക്ക് എത്തിച്ചത്. അപ്പോള്‍ തന്നെ തീര്‍ത്തും അവശ നിലയിലായിരുന്നു. എന്നാല്‍ ഇവിടെ എത്തിച്ചതിനു ശേഷം ജയില്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തെ മര്‍ദിച്ചു. മൂന്ന് ദിവസം രാജ്കുമാര്‍ വെള്ളം പോലും കുടിച്ചില്ല. നെഞ്ചുവേദന ഉണ്ടെന്നു പറഞ്ഞിട്ടു പോലും ചികിത്സ നല്‍കിയില്ല. മരിച്ചതിനു ശേഷം മാത്രമാണ് രാജ്കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്നും സഹതടവുകാരന്‍ വെളിപ്പെടുത്തി.

സംഭവത്തില്‍ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമാണ് നേരിടേണ്ടി വന്നതെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

Similar News