പായിപ്പാട്: ഇതര സംസ്ഥാന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കലക്ടര്‍

Update: 2020-03-29 08:38 GMT
ചങ്ങനാശ്ശേരി: ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നാട്ടിലേക്ക് മടങ്ങണമെന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ കലക്ടര്‍. ഇവര്‍ക്ക് പാകം ചെയ്ത ആഹാരം വേണ്ട എന്ന് പറഞ്ഞിരുന്നതിനാല്‍ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ച് നല്‍കിയിരുന്നു. ആളുകള്‍ കൂട്ടമായി പ്രതിഷേധിച്ചെത്തിയ സംഭവം പരിശോധിക്കും. കൊവിഡ് വന്നതോടെ ജോലി നഷ്ടമായി. തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് ആഹാരവും കൂടി കിട്ടാതായതൊടെയാണ് പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങിയത്. പായിപ്പാട് മേഖലയില്‍ മാത്രം പതിനായിരത്തോളം തൊഴിലാളികള്‍ താമസിക്കുന്നെണ്ടെന്നാണ് പഞ്ചായത്തിന്റെ കണക്ക്. വിഷയത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പോലും ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നില്ലെന്നും കലക്ടര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ തൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് അയക്കുന്നത് കണ്ടതാവാം ഇവരെയും ഇത്തരമൊരാവശ്യം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചതെന്നും കലക്ടര്‍പറഞ്ഞു.



Tags:    

Similar News