പത്തിരിപ്പാലയില്‍ ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ടാക്രമണം: ആര്‍എസ്എസ് ക്രിമിനുകള്‍ക്കെതിരേ നടപടി സ്വീകരിക്കണം- എസ്ഡിപിഐ

സംഘപരിവാരത്തിന്റെ ഈ ആക്രമണങ്ങളെ അധികാരികളും പൊതു സമൂഹവും ജാഗ്രതയോടെ കാണണം. അക്രമികള്‍ക്കെതിരേ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു

Update: 2019-09-30 09:07 GMT

പാലക്കാട്: ക്രിസ്ത്യന്‍ പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍ പ്രാര്‍ത്ഥന നടത്തിയ പത്തിരിപ്പാലയിലെ വീട്ടില്‍ കയറി 30 ഓളം ആര്‍എസ്എസ് ക്രിമിനലുകള്‍ നടത്തിയ ആസൂത്രിത അക്രമണത്തിനെതിരേ പോലിസ് ശക്തമായ നടപടിയെടുക്കണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി. നാലുവര്‍ഷമായി വിശ്വാസികള്‍ ആഴ്ച്ച തോറും പ്രാര്‍ത്ഥന നടത്തി വരുന്ന വീട്ടിലാണ് പ്രകോപനമില്ലാതെ ആര്‍എസ്എസുകാര്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. പ്രാര്‍ത്ഥന സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയ സുന്ദരനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത സ്ത്രീകളും കുഞ്ഞുങ്ങളും ഇപ്പോഴും കടുത്ത ഭീതിയിലാണ്.ഒരു കാറും, ബൈക്കും മാരകായുധങ്ങളുപയോഗിച്ച് തകര്‍ത്തിട്ടുണ്ട്.


പാലക്കാട് ജില്ലയില്‍ ആര്‍എസ്എസ് അക്രമണങ്ങള്‍ വ്യാപമാകുന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ആര്‍എസ് എസ് മണ്ഡല്‍ കാര്യവാഹികിന്റെ നേതൃത്വത്തിലാണ് പാലക്കാട് എലപ്പുള്ളിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അക്രമണം നടന്നത്. ഈ പ്രവണതകളെ അധികാരികളും പൊതു സമൂഹവും ജാഗ്രതയോടെ കാണണം. അക്രമികള്‍ക്കെതിരേ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു


പത്തിരിപ്പാല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പരിക്കേറ്റ സുന്ദരനെയും ബന്ധുക്കളേയും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, ജില്ലാ വൈസ് പ്രസിഡന്റ് എ വൈ കുഞ്ഞി മുഹമ്മദ്, ജില്ലാ സെക്രട്ടറി സഹീര്‍ ബാബു, ജില്ലാ കമ്മിറ്റിയംഗം മനാഫ് മണ്ണൂര്‍, ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് ഷരീഫ് തൃക്കടീരി, ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി റഹീം പത്തിരിപ്പാല, ഒറ്റപ്പാലം മണ്ഡലം വൈസ് പ്രസിഡന്റ് ഫിറോസ് ലക്കിടി സന്ദര്‍ശിച്ചു.

Tags: