യാത്രക്കാരെ മര്‍ദിച്ച സംഭവം: രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍; ബസുടമ ഹാജരാകാന്‍ നോട്ടീസ്, വൈറ്റില ഓഫിസ് അടച്ചു പൂട്ടാന്‍ നിര്‍ദേശം

മാനേജര്‍ ഗിരിലാല്‍ പോലിസ് കസ്റ്റഡിയില്‍ ഉണ്ട്. ഇയാളെയും അറസ്റ്റു ചെയ്യുമെന്നാണ് വിവരം.പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ബസില്‍ വെച്ച് മര്‍ദനമേറ്റ യാത്രക്കാരന്‍ അജയഘോഷ് .കല്ലടയുടെ വൈറ്റില ഓഫിസില്‍ പോലീസ് പരിശോധന നടത്തി.ഇവിടുത്തെ രേഖകള്‍ പോലീസ് പരിശോധിച്ചു.നിരവധി പാഴ്‌സലുകളും പോലീസ് ഇവിടെ നിന്നും കണ്ടെടുത്തു.നിലവില്‍ പാഴ്‌സല്‍ കൊണ്ടുപോകാന്‍ ഇവര്‍ക്ക് അനുവാദമില്ലെന്നാണ് പ്രാഥമിക വിവരം. ഓഫിസ് താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ പോലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

Update: 2019-04-22 09:57 GMT

കൊച്ചി: സുരേഷ് കല്ലട ബസില്‍ മുന്നു യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ബസ് ജീവനക്കാരായ രണ്ടു പേര്‍ അറസ്റ്റില്‍.ഉടമ സുരേഷ് കല്ലടയോടെ ഹാജരാകാനും പോലീസ് നോട്ടീസ് നല്‍കി സുരേഷ് കല്ലട ട്രാവല്‍സിലെ ജീവനക്കാരായ തിരുവനന്തപുരം സ്വദേശി ജിതിന്‍, ആലത്തൂര്‍ സ്വദേശി ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘം ചേര്‍ന്ന് മര്‍ദിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സംഭവവുമായി ബന്ധപ്പെട്ട് മാനേജരടക്കം മൂന്നു പേരെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്.ഇവരില്‍ ജീവനക്കാരായ രണ്ടു പേരുടെ അറസ്റ്റാണ് പോലിസ് ഇപ്പോള്‍ രേഖപെടുത്തിയിരിക്കുന്നത്. തൃശൂര്‍ സ്വദേശി അജയഘോഷിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അജയഘോഷിന്റെ പക്കല്‍ ഉണ്ടായിരുന്ന പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും അക്രമിസംഘം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.മര്‍ദ്ദനമേറ്റ അജയ്ഘോഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.കല്ലടയുടെ വൈറ്റില ഓഫിസില്‍ പോലീസ് പരിശോധന നടത്തി.ഇവിടുത്തെ രേഖകള്‍ പോലീസ് പരിശോധിച്ചു.നിരവധി പാഴ്‌സലുകളും പോലീസ് ഇവിടെ നിന്നും കണ്ടെടുത്തു.നിലവില്‍ പാഴ്‌സല്‍ കൊണ്ടുപോകാന്‍ ഇവര്‍ക്ക് അനുവാദമില്ലെന്നാണ് പ്രാഥമിക വിവരം.തുടര്‍ന്ന് താല്‍ക്കാലികമായി ഓഫിസ് അടച്ചു പൂട്ടാന്‍ പോലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരര്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച് നടത്തി. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്റ് ചെയ്യുമെന്ന് എറണാകുളം ആര്‍ടിഒ ജോജി പി ജോസ് പറഞ്ഞു. ബസ് കെ ആര്‍ സുരേഷ് കുമാറിന്റെ പേരില്‍ ഇരിങ്ങാലക്കുടയില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തുടര്‍നടപടികള്‍ക്കായി കേസ് അങ്ങോട്ട് കൈമാറും. ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

അതേ സമയം താന്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ബസില്‍ വെച്ച് മര്‍ദനമേറ്റ യാത്രക്കാരന്‍ അജയഘോഷ് പറഞ്ഞു.തങ്ങള്‍ക്ക് എന്തും ചെയ്യാമെന്ന അഹങ്കാരവും ഗൂണ്ടായിസവുമാണ് നടന്നിരിക്കുന്നതെന്നും അജയഘോഷ് പറഞ്ഞു.മുന്നു മണിക്കൂര്‍ ബസ് കേടായി കിടന്നു. ബസിലുണ്ടായിരുന്ന ജീവനക്കരനായ രാജയെ തങ്ങള്‍ ഒന്നും ചെയ്തിരുന്നില്ല.ഈ പ്രശ്‌നത്തിനൊക്കെ കാരണമായത് ബസുകാരുടെ ലാഭക്കൊതിയാണ്.വര്‍ക് ഷോപ്പില്‍ നിന്നും മെക്കാനിക്കെത്തി ബസിന്റെ ബയറിംഗ് മാറ്റിവെയ്കുമ്പോള്‍ ചിലവാകുക രണ്ടായിരം രൂപ മാത്രം. എന്നാല്‍ കേടായ ബസിനു പകരം മറ്റൊരു ബസ് വിടുമ്പോള്‍ അവര്‍ക്ക് 30,000 രൂപയോളം ചിലവാകും ഇതാണ് അവരുടെ പ്രശ്‌നം.അത്തരത്തില്‍ പകരം ബസ് ഏര്‍പ്പെടുത്താന്‍ കാരണമായത് താന്‍ കാരണമാണ്. അതാണ് അവര്‍ക്ക് തന്നോട് വൈരാഗ്യമുണ്ടായത്്.താന്‍ ഇടപെട്ടാണ് പോലിസിനെ വിളിച്ചത്.ഹരിപാട് സി ഐയുടെ നിര്‍ബന്ധ ബുദ്ധിയാണ് പകരം വണ്ടി വിടേണ്ടി വന്നത്.ഇതാണ് ഇവരുടെ പ്രശ്‌നം.രാജയാണ് ആദ്യം തന്നെ മര്‍ദിക്കുന്നത്.അതും അവരുടെ കൂടുതല്‍ ആളുകള്‍ വന്നതിനു ശേഷം അതുവരെ അദ്ദേഹം അനങ്ങിയില്ല. പോലിസിനെ താന്‍ വിളിച്ചത് പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയായിരുന്നുവെന്നും അജയഘോഷ് പറഞ്ഞു.തന്റെ ഫോണില്‍ നിന്നാണ് വിളിച്ചത്. ഇത് കൂടാതെ പുലര്‍ച്ചെ ഒരു മണിക്ക് താന്‍ ഇവരുടെ ഉടമസ്ഥന്‍ സുരേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.കിട്ടിയില്ല. അദ്ദേഹത്തിന്റെ സുഹൃത്തിനെയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും അജയ ഘോഷ് പറഞ്ഞു.

അജയഘോഷിനെക്കൂടാതെ പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടത്. അജയ് ഘോഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. അഷ്‌കറും സച്ചിനും ഈറോഡില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് മര്‍ദനമേറ്റത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്കു പോവുകയായിരുന്നു അജയ് ഘോഷ്. ബസ്സില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യാത്രക്കാര്‍ക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്. ശനിയാഴ്ച്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ തിരുവനന്തപുരത്ത് നിന്ന് ബസ്സ് ഹരിപ്പാട്ടെത്തിയപ്പോള്‍ തകരാറിലായി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബസ്സ് പുറപ്പെടാതിരുന്നപ്പോള്‍ യാത്രക്കാരായ യുവാക്കള്‍ ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിനു കാരണമായി. ഹരിപ്പാട് പോലിസെത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ച് മറ്റൊരു ബസ്സ് എത്തിച്ചാണ് യാത്ര തുടരാന്‍ സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും മൂന്ന് മണിക്കൂറോളം കഴിഞ്ഞിരുന്നു. ബസ്സ് വൈറ്റിലയിലെത്തിയപ്പോള്‍ ബസ്സ് എജന്‍സിയുടെ വൈറ്റിലയിലെ ഓഫിസിലെ മൂന്ന് ജീവനക്കാരെത്തി ബസ്സില്‍ കയറി മൂന്നു യാത്രക്കാരെ മര്‍ദ്ദിക്കുകയും ഇറക്കിവിടുകയുമായിരുന്നു.

Tags:    

Similar News