ഹരിയാനയില്‍ ഇമാമും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍ (വീഡിയോ)
ഹരിയാന സോനിപട്ട് ജില്ലയിലെ ഗുന്വാര് വില്മാണിക് മജ്രിയിലെ പള്ളിയിലാണ് മൗലാനാ ഇര്‍ഫാ (25)നെയും അദ്ദേഹത്തിന്റെ ഭാര്യയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ഛയേറിയ ആയുധമുപയോഗിച്ചുള്ള ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടിരിക്കുന്നതെന്ന് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി അംഗം ആലം നദ്വി അറിയിച്ചു.
ചണ്ഡിഗഡ്: ഹരിയാനയില്‍ ഭാഗികമായി അന്ധനായ ഇമാമിനെയും അംഗപരിമിതയായ ഭാര്യയെയും പള്ളിക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാന സോനിപട്ട് ജില്ലയിലെ ഗുന്വാര് വില്മാണിക് മജ്രിയിലെ പള്ളിയിലാണ് മൗലാനാ ഇര്‍ഫാ (25)നെയും അദ്ദേഹത്തിന്റെ ഭാര്യയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ഛയേറിയ ആയുധമുപയോഗിച്ചുള്ള ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടിരിക്കുന്നതെന്ന് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി അംഗം ആലം നദ്വി അറിയിച്ചു. പള്ളിയില്‍ ഇമാം താമസിക്കുന്ന മുറിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പ്രഭാതനമസ്കാരത്തിനുള്ള ബാങ്ക് വിളി കൃത്യസമയത്ത് കേള്‍ക്കാത്തതിനെത്തുടര്‍ന്ന് ഒരാള്‍ ഇമാമിനെ അന്വേഷിച്ച് പള്ളിയിലെത്തി. എന്നാല്‍, ഇമാമിന്റെ മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്. അകത്തുകയറി നോക്കിയപ്പോഴാണ് ഇമാമിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പള്ളിയുടെ മതിലിനെച്ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിനിടെ, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഒരുസംഘം യുവാക്കള്‍ ഇമാമിനെ ഭീഷണിപ്പെടുത്തിയിരുന്നതായി മുസ്ലിം മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ഏതാനും യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. ഒരുവര്‍ഷം മുമ്പ് റമദാനിലെ അവസാന പത്തില്‍ പള്ളിയില്‍ ചെലവഴിച്ച വൃദ്ധന് പള്ളിക്കുള്ളില്‍വച്ച് കൊല്ലപ്പെട്ടിരുന്നു.