തിരഞ്ഞെടുപ്പ് പ്രചരണത്തിന് പരിസ്ഥിതി സൗഹാര്‍ദമല്ലാത്ത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് ഹൈക്കോടതി വിലക്ക്

നശിക്കാന്‍ സാധ്യതിയില്ലാത്ത വസ്തുക്കള്‍ക്ക് പകരം ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമെ പ്രചരണ സാമഗ്രികളായി ഉപയോഗിക്കാവുവെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.പരിസ്ഥിതി സൗഹാര്‍ദപരമായ തിരഞ്ഞെടുപ്പായിരിക്കണം നടത്തേണ്ടതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം.കേന്ദ്രസസംസ്ഥാന സര്‍ക്കാരുകള്‍,മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് വിശദീകരണം നല്‍കാനും ഹൈക്കോടതി സമയം അനുവദിച്ചു

Update: 2019-03-11 09:40 GMT

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി  പരിസ്ഥിതി സൗഹാര്‍ദമല്ലാത്ത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി.തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ നല്‍കിയ സ്വകാര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നശിക്കാന്‍ സാധ്യതിയില്ലാത്ത വസ്തുക്കള്‍ക്ക് പകരം ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമെ പ്രചാരണ സാമഗ്രികളായി ഉപയോഗിക്കാവുവെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ഫ്‌ളക്‌സുകളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന് ഹരജിക്കരാന്‍ ചൂണ്ടിക്കാട്ടി.ഇത്തരം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒരിക്കലും നശിക്കാതെ കിടക്കുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി മറ്റൊരു ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ശ്യാമിന്റെ ഹരജിയും ഡിവിഷന്‍ ബഞ്ചിലേക്ക് മാറ്റണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം തടയുകയായിരുന്നു.പരിസ്ഥിതി സൗഹാര്‍ദപരമായ തിരഞ്ഞെടുപ്പായിരിക്കണം നടത്തേണ്ടതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം.കേന്ദ്രസസംസ്ഥാന സര്‍ക്കാരുകള്‍,മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് വിശദീകരണം നല്‍കാനും ഹൈക്കോടതി സമയം അനുവദിച്ചു. ഹരജി വീണ്ടും പിന്നീട് പരിഗണിക്കും.

തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ഘട്ടത്തില്‍ വന്ന ഉത്തരവ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഫ്‌ളക്‌സ് പ്രിന്റിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവര്‍ക്കും കനത്ത തിരിച്ചടിയാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നുത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിക്ക സ്ഥാനാര്‍ഥികളും തങ്ങളുടെ ഫ്‌ളക്‌സ്കള്‍സ്ഥാപിച്ചു കഴിഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇതെല്ലാം ഉടന്‍ നീക്കം ചെയ്യേണ്ടതായി വരും.ആയിരക്കണക്കിന് ഫ്‌ളക്‌സ്കളാണ് തിരഞ്ഞെടുപ്പ് കാലത്ത് ഓരോ മണ്ഡലത്തിലും ഇറക്കപ്പെടുന്നത്.

Tags: