പപ്പു യാദവിനെ ഉടന്‍ വിട്ടയക്കണം; പിന്തുണയുമായി എസ് ഡിപിഐ

Update: 2021-05-12 07:22 GMT

ന്യൂഡല്‍ഹി: ബിഹാറില്‍ ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവിനെ അറസ്റ്റ് ചെയതതിനെ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ശക്തമായി അപലപിച്ചു. അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും ഫൈസി ആവശ്യപ്പെട്ടു. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്താനും, മെരുക്കാനും നിലവില്‍ എന്‍ഡിഎ സര്‍ക്കാരുകളുടെ കൈവശമുള്ള ആയുധങ്ങളാണ് അറസ്റ്റും, റെയ്ഡും, പ്രേതവേട്ടയും. യാദവിന്റെ അറസ്റ്റും ഇതിന്റെ ഭാഗമാണെന്ന് ഫൈസി പറഞ്ഞു.

    കാലത്ത് തൊട്ടടുത്ത പാറ്റ്‌ന മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് യാദവ് ബഹളമുണ്ടാക്കിയെന്നും അതേത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചതിനാണ് അറസ്റ്റ് എന്നുമാണ് പറയപ്പെടുന്നത്. ഭരണകക്ഷിയായ എന്‍ഡിഎ അംഗങ്ങളില്‍ നിന്ന് യാദവിന് ലഭിക്കുന്ന പിന്തുണ തന്നെ അദ്ദേഹത്തിന്റെ അറസ്റ്റിലെ അനൗചിത്യത്തിന്റെ സാക്ഷ്യമാണ്. സരിനിലെ സിറ്റിങ് ബിജെപി എംപി രാജീവ് പ്രതാപ് റൂഡിയുമായുള്ള ഉരസലാണ് അറസ്റ്റിനു പിന്നിലെ യഥാര്‍ത്ഥ കാരണമെന്നാണ് പറയപ്പെടുന്നത്. റൂഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കുറേ ആംബുലന്‍സുകള്‍ ഉപയോഗിക്കാതെ പൂഴ്ത്തിവച്ചതായി യാദവ് ആരോപിച്ചിരുന്നു.

    32 വര്‍ഷം മുമ്പുള്ള ഒരു തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മധേപുരയിലെ ഒരു കോടതി രണ്ടു മാസം മുമ്പ് പുറപ്പെടുവിച്ചെന്നു പറയപ്പെടുന്ന ജാമ്യമില്ലാ വാറണ്ടുമായി ബന്ധപ്പെടുത്തി യാദവിനെ പിന്നീട് മധേപുരയിലേക്ക് കൊണ്ടുപോയി. പപ്പു യാദവിന്റെ അറസ്റ്റ് അത്യധികം അപലപനീയമായാണ് എസ്ഡിപിഐ കാണുന്നത്. അതുകൊണ്ട് അദ്ദേഹത്തെ ഉടനടി മോചിപ്പിക്കണമെന്ന് നിതീഷ് സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു. ബിഹാറിലെ ജനങ്ങള്‍ക്കായി യാദവ് നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എസ്ഡിപിഐ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

Pappu Yadav should be released immediately: SDPI


Tags:    

Similar News