ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു

ബുധനാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ സൈനിക അകമ്പടിയോടെയെത്തിയ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികളുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.തുടര്‍ന്ന് തത്സമയ വെടിക്കോപ്പുകളും റബ്ബര്‍ പൊതിഞ്ഞ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ച് ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ ജനക്കൂട്ടത്തെ എതിരിടുകയായിരുന്നു.

Update: 2022-05-25 17:24 GMT

വെസ്റ്റ് ബാങ്ക്: ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്‌ലസിലാണ് 16കാരനായ ഗെയ്ത് യാമിനെ സയണിസ്റ്റ് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. ഇസ്രായേലികളുടെ ആരാധനാലയമായ ജോസഫ്‌സ് ടോംമ്പിന്റെ (ജോസഫിന്റെ ശവകുടീരം)സമീപം വെച്ച് യാമിന്റെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ സൈനിക അകമ്പടിയോടെയെത്തിയ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികളുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.തുടര്‍ന്ന് തത്സമയ വെടിക്കോപ്പുകളും റബ്ബര്‍ പൊതിഞ്ഞ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ച് ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ ജനക്കൂട്ടത്തെ എതിരിടുകയായിരുന്നു.

80 ഫലസ്തീനികള്‍ക്കെങ്കിലും പരിക്കേറ്റതായി ഫലസ്തീന്‍ മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞു. റബ്ബര്‍ പൊതിഞ്ഞ സ്റ്റീല്‍ ബുള്ളറ്റുകള്‍ മൂലമാണ് കൂടുതല്‍ പരിക്കുകളും സംഭവിച്ചത്. ജോസഫിന്റെ ശവകുടീരത്തിലേക്ക് കുടിയേറ്റക്കാരെ കൊണ്ടുപോകുമ്പോള്‍ സൈനികര്‍ക്ക് നേരെ കല്ലുകളും പെട്രോള്‍ ബോംബുകളും എറിഞ്ഞ നൂറുകണക്കിന് ഫലസ്തീനികളെ നേരിടുകയായിരുന്നു എന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം.

Tags:    

Similar News