ഫലസ്തീന്‍ വംശഹത്യ; ഇസ്രായേലിന് ഇന്ത്യ ആയുധം നല്‍കുന്നത് അവസാനിപ്പിക്കുക: എസ്ഡിപിഐ

Update: 2024-05-26 10:35 GMT

കോഴിക്കോട്: 'ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കുക ഇസ്രായേലിന് ഇന്ത്യ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കുക' എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നഗരത്തില്‍ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി പ്രതിഷേധ സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, സെക്രട്ടറി പി.ടി അഹമദ്, ജില്ലാ കമ്മിറ്റിയംഗം എഞ്ചിനീയര്‍ എം.എ സലീം, ടിപി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: