പാലത്തായി പോക്‌സോ കേസ്: കുറ്റപത്രം വൈകിപ്പിക്കുന്നത് ആര്‍എസ്എസിനെ വെള്ളപൂശാനെന്ന് കാംപസ് ഫ്രണ്ട്

പീഡനം സംബന്ധിച്ച പല വെളിപ്പെടുത്തലുകളും കുട്ടി നടത്തിയിട്ടുണ്ടെങ്കിലും കുട്ടിയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല

Update: 2020-07-12 04:40 GMT

കോഴിക്കോട്: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി പോക്‌സോ കേസില്‍ കുറ്റപത്രം വൈകിപ്പിക്കുന്നത് ആഭ്യന്തരവകുപ്പിന്റെ നാടകമാണെന്നും ആര്‍എസ്എസിനെ വെള്ളപൂശാനാണെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍ പറഞ്ഞു. പ്രതി അറസ്റ്റിലായിട്ട് ഇന്നേക്ക് 87 ദിവസമായിട്ടും ക്രൈംബ്രാഞ്ച് സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ബോധപൂര്‍വ്വം വീഴ്ച വരുത്തി ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രതിക്ക് ജാമ്യം നല്‍കാനുള്ള നീക്കമാണിത്. തുടക്കം മുതലേ വിഷേത്തില്‍ തികഞ്ഞ അനാസ്ഥയാണ് സര്‍ക്കാരും സ്ഥലം എംഎല്‍എയും ശിശുക്ഷേമവകുപ്പ് മന്ത്രിയുമായ കെ കെ ശൈലജയും പോലിസും കാണിച്ചിട്ടുള്ളത്. വലിയ ജനകീയ പ്രതിഷേധങ്ങള്‍ വന്നപ്പോള്‍ മാത്രമാണ് പ്രതിയെ പിടികൂടിയത്. വീണ്ടും തികഞ്ഞ അനാസ്ഥയാണ് കാണുന്നത്. ഇത് അംഗീകരിക്കില്ല. ഒരു വിദ്യാര്‍ഥിക്ക് തന്റെ അധ്യാപകന്റെ ഭാഗത്തു നിന്നു നേരിട്ട സമാനതകളില്ലാത്ത ക്രൂരതയാണ് ഈ കേസ്. പ്രതിക്ക് ഊരിപ്പോവാന്‍ വഴിയൊരുക്കുന്ന ആഭ്യന്തര വകുപ്പിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കും.

    പീഡനം സംബന്ധിച്ച പല വെളിപ്പെടുത്തലുകളും കുട്ടി നടത്തിയിട്ടുണ്ടെങ്കിലും കുട്ടിയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കുട്ടിയെ ഉപദ്രവിച്ച രണ്ടാമനാരെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ സഹായിച്ചവരും അറസ്റ്റിലായിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കാതെ വച്ചു നീട്ടുന്നതിലൂടെ ആര്‍എസ്എസ് താല്‍പര്യം സംരക്ഷിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ നാടകമാണ് വെളിവാകുന്നതെന്നും അഡ്വ. സി പി അജ്മല്‍ പറഞ്ഞു.

Palathayi Pocso case: Campus Front blames delaying chargesheet



Tags:    

Similar News