പാലാരിവട്ടം മേല്‍പാലം: ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സിന്റെ കത്ത് ;ഗവര്‍ണര്‍ അഡ്വക്കറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തും

ഇതു മായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്താന്‍ അഡ്വക്കറ്റ് ജനറലിലോട് രാജ്ഭവനിലെത്താന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.അടുത്ത ദിവസം തന്നെ അഡ്വക്കറ്റ് ജനറല്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്് അറിയുന്നത്.ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള അന്വേണത്തിനായി തുടര്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് വിജിലന്‍സ് കത്തു നില്‍കിയിട്ട് എകദേശം മൂന്നു മാസം പിന്നിട്ടു.തുടര്‍ന്ന് അപേക്ഷ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി.മുന്‍മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ഇബ്രാഹിംകുഞ്ഞിനെതിരെ കേസില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെങ്കില്‍ അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഗവര്‍ണറുടെ അനുമതിയാവശ്യമാണ്.ഇതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്

Update: 2020-01-01 06:58 GMT

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള തുടര്‍ നടപടികള്‍ക്ക്് അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ അപേക്ഷയില്‍ അഡ്വക്കറ്റ് ജനറലിനോട് അഭിപ്രായം തേടി ഗവര്‍ണര്‍.ഇതു മായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്താന്‍ അഡ്വക്കറ്റ് ജനറലിലോട് രാജ്ഭവനിലെത്താന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.അടുത്ത ദിവസം തന്നെ അഡ്വക്കറ്റ് ജനറല്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്് അറിയുന്നത്.ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള അന്വേണത്തിനായി തുടര്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് വിജിലന്‍സ് കത്തു നില്‍കിയിട്ട് എകദേശം മൂന്നു മാസം പിന്നിട്ടു.തുടര്‍ന്ന് അപേക്ഷ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി.മുന്‍മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ഇബ്രാഹിംകുഞ്ഞിനെതിരെ കേസില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെങ്കില്‍ അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഗവര്‍ണറുടെ അനുമതിയാവശ്യമാണ്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്.ഗവര്‍ണര്‍ ഏതാനും ദിവസം മുമ്പ് വിജിലന്‍സ് ഡയറക്ടറെയും ഐജിയെയും വിളിച്ച് വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്നോടിയായിട്ടാണ് അഡ്വക്കറ്റ് ജനറലിന്റെയും അഭിപ്രായം തേടുന്നതെന്നാണ് വിവരം.കൂടിക്കാഴ്ചയ്ക്കായി രാജ്ഭവനിലെത്താമോയെന്ന് ഗവര്‍ണര്‍ അഡ്വക്കറ്റ് ജനറലിനോട് ആരാഞ്ഞിരുന്നു.എന്നാല്‍ പിന്നീട് ഇരുവര്‍ക്കുമുണ്ടായ അസൗകര്യത്തെ തുടര്‍ന്ന് കൂടിക്കാഴ്ച നീണ്ടുപോകുകയായിരുന്നു.തീരുമാനം വൈകുന്നതിനെ തുടര്‍ന്ന് വിഷയത്തില്‍ വിജിലന്‍സിനും തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, പാലം നിര്‍മാണ കരാറെടുത്തിരുന്ന ആര്‍ഡിഎസ് കമ്പനി എംടി സുമിത് ഗോയല്‍,പി ഡി തങ്കച്ചന്‍,ബെന്നി പോള്‍ എന്നിവരെ കേസില്‍ നേരത്തെ വിജിലന്‍സ് അറസ്റ്റു ചെയ്തു റിമാന്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയത്.ടി ഒ സൂരജ്് വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഗരുതര ആരോപണം ഉയര്‍ത്തിയിരുന്നു.

Tags: