പാക് വിദേശകാര്യ മന്ത്രിക്ക് കൊവിഡ്

ദിവസങ്ങളള്‍ക്ക് മുമ്പ് ഖുറേഷി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പാര്‍ലമെന്റില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടിത്തിരുന്നു.

Update: 2020-07-04 05:48 GMT

ഇസ്‌ലാമാബാദ്: പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഖുറേഷി തന്നെയാണ് രോഗവിവരം വെളിപ്പെടുത്തിയത്. പനിയും മറ്റു രോഗലക്ഷണങ്ങളും അനുഭവപ്പെട്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വീട്ടിലിരുന്ന് തന്റെ ചുമതലകള്‍ തുടരുമെന്നും താന്‍ ആരോഗ്യവാനാണെന്നും ഖുറേഷി അറിയിച്ചു

ദിവസങ്ങളള്‍ക്ക് മുമ്പ് ഖുറേഷി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പാര്‍ലമെന്റില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടിത്തിരുന്നു. അഫ്ഗാന്‍ സമാധാന പ്രക്രിയയുടെ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനായി യുഎസ് പ്രത്യേക പ്രതിനിധി പാകിസ്താനിലേക്ക് പോയപ്പോള്‍ ഖുറേഷിയും ഇണ്ടായിരുന്നതായാണ് റിപോര്‍ട്ട്. പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയടക്കം പല പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ക്കും അടുത്തിടെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. നിലവില്‍ 221,896 പേര്‍ക്കാണ് പാകിസ്താനില്‍ കൊവിഡ് സ്ഥിരീകരിട്ടുള്ളത്. 4500 മരണം റിപോര്‍ട്ട് ചെയ്തു




Tags:    

Similar News