ഇരുപക്ഷവും വെടിനിര്‍ത്തല്‍ തുടരണമെന്ന് പാകിസ്താന്‍

Update: 2026-04-12 06:27 GMT

ഇറാനും യുഎസും വെടിനിര്‍ത്തല്‍ തുടരണമെന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ച പാകിസ്താന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ കരാറിലെത്താതെ പിരിഞ്ഞെങ്കിലും തുടര്‍ ചര്‍ച്ചകള്‍ക്ക് സാധ്യത തള്ളിക്കളയാനാവില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്‌ലാമാബാദില്‍ ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ ഒരു കരാറുമില്ലാതെ അവസാനിച്ചിരുന്നു. എന്നാല്‍, യുഎസും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദാര്‍ ആവശ്യപ്പെട്ടു.

യുഎസ് അസ്വീകാര്യമായ നിബന്ധനകളാണ് മുന്നോട്ട് വച്ചതെന്നും അതില്‍ മാറ്റം വരുത്താന്‍ തയ്യാറായാല്‍ ചര്‍ച്ച വിജയത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ് ഇറാന്റെ നിലപാട്.

Tags: