പീഡനം, കസ്റ്റഡി കൊലപാതകം എന്നിവ കുറ്റകരമാക്കുന്ന ബില്ല് പാക് പാര്‍ലമെന്റ് പാസാക്കി

പോലിസിന്റെയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്നുള്ള കസ്റ്റഡി കൊലകള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റ് ബില്ല് പാസാക്കിയത്.

Update: 2021-07-13 10:11 GMT

ഇസ്‌ലാമാബാദ്: കസ്റ്റഡി കൊലപാതകങ്ങള്‍ക്ക് തടയിടുന്നതിന് പീഡനത്തെ കുറ്റകൃത്യമാക്കികൊണ്ടുള്ള ബില്ല് പാക് പാര്‍ലമെന്റ് പാസാക്കി. പോലിസിന്റെയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്നുള്ള കസ്റ്റഡി കൊലകള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റ് ബില്ല് പാസാക്കിയത്.

പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ ഷെറി റഹ്മാന്‍ അവതരിപ്പിച്ച ദ ടോര്‍ച്ചര്‍ ആന്റ് കസ്‌റ്റോഡിയല്‍ ഡെത്ത് (പ്രിവന്‍ഷന്‍ ആന്റ് പണിഷ്‌മെന്റ്) ബില്ലിനെ മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരിയും പിന്തുണച്ചു.

പീഡനത്തില്‍ പങ്കുള്ള ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും 10 വര്‍ഷം വരെ തടവും 20 ലക്ഷം രൂപ പിഴയും നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പീഡനം തടയാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ മനപ്പൂര്‍വ്വമോ അലംഭാവം മൂലമോ ഇത് തടയുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ അഞ്ചു വര്‍ഷം തടവും പത്തു ലക്ഷം രൂപ പിഴയും ഒടുക്കേണ്ടിവരും.

പിഴ ഇരയ്‌ക്കോ ഇരയുടെ ബന്ധുക്കള്‍ക്കോ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

Tags:    

Similar News