പാക് വ്യോമസേനാ വിമാനം തകര്‍ന്നു വീണ് 17 മരണം

Update: 2019-07-30 07:02 GMT

ഇസ്‌ലാമാബാദ്: പരിശീലന പറക്കലിനിടെ പാകിസ്താന്‍ വ്യോമസേനയുടെ വിമാനം വീടുകള്‍ക്കു മുകളിലേക്കു തകര്‍ന്നു വീണ് 17 പേര്‍ മരിച്ചു. റാവല്‍പിണ്ടി നഗരത്തിലെ ജനവാസ മേഖലയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.

പ്രദേശത്തെ 12 പേരും വിമാനത്തിലുണ്ടായിരുന്ന 5 വ്യോമസേനാംഗങ്ങളുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Tags:    

Similar News