പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനു കൊവിഡ്

Update: 2020-06-06 13:26 GMT

ഇസ് ലാമാബാദ്: പാകിസ്താനിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മെഹര്‍ തരാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എംപിയുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകയായിരുന്നു മെഹര്‍ തരാര്‍. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷിച്ച ഡല്‍ഹി പോലിസിലെ പ്രത്യേക സംഘം ഇവരെ ചോദ്യം ചെയ്തിരുന്നു.




Tags: