പെറുവില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് 20ല്‍ അധികം പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

പെറുവിലെ യൂറിമാഗുവാസ് ജില്ലയില്‍ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്.

Update: 2021-08-30 12:38 GMT

ലിമ: പെറുവിലെ യൂറിമാഗുവാസില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20ല്‍ അധികം പേര്‍ മരിച്ചു. 50 ഓളം പേരെ കാണാതായി. അപകടത്തില്‍ ആറു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പെറുവിലെ യൂറിമാഗുവാസ് ജില്ലയില്‍ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 80 യാത്രക്കാരുമായി സാന്റാ മരിയയില്‍ നിന്ന് യൂറിമാഗുവാസിലേക്ക് യാത്ര തിരിച്ച ബാര്‍ജ് യന്ത്രബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബാര്‍ജിലുണ്ടായിരുന്ന 20 കുട്ടികളടങ്ങുന്ന യാത്രാ സംഘം അപകടം നടക്കുമ്പോള്‍ ഉറങ്ങുകയായിരുന്നു. ഇവര്‍ ഒരു മതപരമായ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അപകടത്തില്‍ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സെക്ടോറിയല്‍ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ അറിയിച്ചു. പെറുവിയന്‍ നാവിക സേനയും സെക്ടോരിയല്‍ എമര്‍ജി ഓപ്പറേഷന്‍സ് സെന്ററും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. അപകടത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News