ഞങ്ങളുടെ സർക്കാർ സിഎഎ പ്രതിഷേധക്കാരെ നായ്ക്കളെപ്പോലെ വെടിവച്ചു കൊന്നു: ബം​ഗാൾ ബിജെപി അധ്യക്ഷൻ

ഉത്തർപ്രദേശ്, അസം, കർണാടക സർക്കാരുകൾ ഈ ദേശവിരുദ്ധ ശക്തികൾക്ക് നേരെ വെടിയുതിർത്താണ് ശരിയായ പ്രവർത്തനം കാഴ്ചവെച്ചത്.

Update: 2020-01-13 05:01 GMT

കൊൽക്കത്ത: പൊതു സ്വത്തിന് നാശനഷ്ടമുണ്ടാക്കുന്ന പൗരത്വ പ്രക്ഷോഭകരെ യുപിയിലെ പോലെ വെടിവയ്ക്കുമെന്ന് പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. കഴിഞ്ഞ മാസം ട്രെയിനുകളും മറ്റ് പൊതു സ്വത്തുക്കളും നശിപ്പിച്ച പൗരത്വ പ്രക്ഷോഭകരെ വെടിവയ്ക്കാത്ത മമത സർക്കാരിനെ ​ദിലീപ് ഘോഷ് വിമർശിച്ചു.

പൊതു സ്വത്തിന് തീയിടുന്നവരുടെ പിതാവിന്റെ സ്വത്താണോ ഇത്?, നാദിയ ജില്ലയിൽ നടന്ന ബിജെപി പൊതുയോഗത്തിൽ ഘോഷ് ചോദിച്ചു. നികുതിദായകരുടെ പണത്തിൽ നിർമിച്ച സർക്കാർ സ്വത്ത് എങ്ങനെ നശിപ്പിക്കും! ഉത്തർപ്രദേശ്, അസം, കർണാടക സർക്കാരുകൾ ഈ ദേശവിരുദ്ധ ശക്തികൾക്ക് നേരെ വെടിയുതിർത്താണ് ശരിയായ പ്രവർത്തനം കാഴ്ചവെച്ചത്.

യുപി, അസം, കർണാടക എന്നിവിടങ്ങളിലെ ഞങ്ങളുടെ സർക്കാർ സിഎഎ പ്രതിഷേധക്കാരെ നായ്ക്കളെപ്പോലെ വെടിവച്ചു കൊന്നു, അത്തരം ആളുകൾ അവരുടെ വോട്ട് ബാങ്കായതിനാൽ അവർക്കെതിരേ മമത നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നിങ്ങൾ ഇവിടെ വരും, ഞങ്ങളുടെ ഭക്ഷണം കഴിക്കും, ഇവിടെ താമസിച്ച് പൊതു സ്വത്തുക്കൾ നശിപ്പിക്കും, ഇത് നിങ്ങളുടെ സമീന്ദാരിയാണോ? ഞങ്ങൾ നിങ്ങളെ വെടിവച്ച് കൊല്ലുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Similar News