ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം: ചന്ദ്രബാബു നായിഡുവും മമതാ ബാനര്‍ജിയും ചര്‍ച്ച നടത്തി

വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതിന് പ്രതിപക്ഷ കക്ഷികള്‍ ബുധനാഴ്ച തിരഞ്ഞെടുപ്പു കമ്മീഷനെ കാണുമ്പോള്‍ മമതാ ബാനര്‍ജിയുടെ സാന്നിധ്യം അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനായി ഡല്‍ഹിയിലെത്താനും അദ്ദേഹം മമതയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2019-05-21 01:50 GMT

ന്യൂഡല്‍ഹി: എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ പിന്നാലെ തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും കൂടിക്കാഴ്ച നടത്തി. ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യനിര ഉറപ്പിക്കുന്നതിനും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനുമുള്ള കൂടിയാലോചനകള്‍ക്കായാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.

പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര രൂപപ്പെടുത്താന്‍ മറ്റു കക്ഷികളുമായി നടത്തിയ ചര്‍ച്ചകള്‍ സംബന്ധിച്ച വിവരങ്ങളും ചന്ദ്രബാബു നായിഡു മമത ബാനര്‍ജിയെ ധരിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതിന് പ്രതിപക്ഷ കക്ഷികള്‍ ബുധനാഴ്ച തിരഞ്ഞെടുപ്പു കമ്മീഷനെ കാണുമ്പോള്‍ മമതാ ബാനര്‍ജിയുടെ സാന്നിധ്യം അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനായി ഡല്‍ഹിയിലെത്താനും അദ്ദേഹം മമതയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യത പാലിക്കണമെന്നും അമ്പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രബാബു നായിഡുവും മമതാ ബാനര്‍ജിയും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.

Tags:    

Similar News