ബിജെപിയെ തടയാന്‍ കരുനീക്കവുമായി പ്രതിപക്ഷം

ഇതിനായി ബിജെപി വിരുദ്ധ കക്ഷികളെ ചേര്‍ത്തുനിര്‍ത്താന്‍ ഒരുങ്ങുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍, കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായും ശരദ് പവാര്‍ ഫോണിലൂടെ ചര്‍ച്ച നടത്തിയതായാണ് റിപോര്‍ട്ട്.

Update: 2019-05-22 12:00 GMT

ന്യൂഡല്‍ഹി: അവസാനഘട്ട ഫലത്തിനായി കാത്തിരിക്കുന്ന എന്‍ഡിഎയ്ക്കു ഭൂരിപക്ഷം കുറയുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കരുനീക്കങ്ങളഒരുക്കി പ്രതിപക്ഷ കക്ഷികള്‍. ഇതിനായി ബിജെപി വിരുദ്ധ കക്ഷികളെ ചേര്‍ത്തുനിര്‍ത്താന്‍ ഒരുങ്ങുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍, കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായും ശരദ് പവാര്‍ ഫോണിലൂടെ ചര്‍ച്ച നടത്തിയതായാണ് റിപോര്‍ട്ട്. അതിനിടെ, എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകളെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി രംഗത്തെത്തി. സ്‌റ്റോക്ക് മാര്‍ക്കറ്റിന് ഉണര്‍വേകാന്‍ വേണ്ടിയാണ് ഇത്തരമൊരു എക്‌സിറ്റ് പോള്‍ തയ്യാറാക്കിയതെന്നും പ്രതിപക്ഷ ഐക്യം തകര്‍ക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിനുപിന്നിലുണ്ടെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

    അതേസമയം, ബിജെപി ഇതര പാര്‍ട്ടികളെ കോര്‍ത്തിണക്കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഎസ്പി അധ്യക്ഷ മായാവതി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായും ശരത് പവാര്‍ ചര്‍ച്ച നടത്തി. എക്‌സിറ്റ് പോളുകള്‍ കൊണ്ടൊന്നും പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനാവില്ലെന്നും കൃത്യമായ ഭൂരിപക്ഷത്തോടെ പ്രതിപക്ഷം ജയിച്ചിരിക്കുമെന്നും മൊയ്‌ലി പറഞ്ഞു. ശരദ് പവാറിന്റെ ഇടപെടല്‍ കോണ്‍ഗ്രസിന് നല്ല പ്രതീക്ഷയുണ്ട്. ബിജെപിക്കെതിരേ പ്രതിപക്ഷ സഖ്യം രൂപപ്പെടേണ്ടതിന്റെ ആവിശ്യക്ത പറഞ്ഞു മനസ്സിലാക്കാന്‍ ശരദ് പവാറിനെപ്പോലൊരു മുതിര്‍ന്ന നേതാവിനെ അനിവാര്യമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

Tags:    

Similar News