കണ്ണൂര്‍ പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ട് പേരെ കാണാതായി

Update: 2022-09-26 06:33 GMT

കണ്ണൂര്‍: അത്താഴക്കുന്ന് കല്ല് കെട്ട് ചിറയില്‍ തോണിയപകടം ഒരാള്‍ മരണപ്പെട്ടു. ചിറക്കല്‍ പഞ്ചായത്തിന്റെ അധീനതയില്‍പ്പെട്ട കല്ല് കെട്ട് ചിറയില്‍ ഇന്നലെ രാത്രി മീന്‍ പിടിക്കാന്‍ പുറപ്പെട്ട തോണി മറിഞ്ഞു ഒരാള്‍ മരണപ്പെട്ടു. മൂന്ന് പേര്‍ സഞ്ചരിച്ച തോണിയാണ് അപകടത്തില്‍പ്പെട്ടത്. ഒരാളുടെ മൃതദേഹം വെളളത്തിന്‍ മുകളില്‍ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് മറ്റ് രണ്ട് പേര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നീണ്ട പരിശ്രമത്തിനൊടുവില്‍ ഒരാളുടെ മൃതദേഹം വലയില്‍ കുടുങ്ങുകയായിരിന്നു. മരണപ്പെട്ടത് അത്താഴക്കുന്ന് സ്വദേശി റമീസാണെന്ന് തിരിച്ചറിഞ്ഞിറ്റുണ്ട്. മറ്റ് രണ്ട് പേര്‍ക്കായിതിരച്ചില്‍ നടത്തുകയാണ്. സംഭവമറിഞ്ഞ് ധാരാളം പേര്‍ ഇവിടെ തടിച്ച് കൂടിയിറ്റുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ: ടി.ഒ.മോഹനന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Tags: