'ഒരു രാജ്യം, ഒരു ഭാഷ' ഒരിക്കലും നടക്കില്ല; ഒരു മിനുട്ടില്‍ മൂന്നു ഭാഷകളില്‍ സംവദിച്ച് ജയറാം രമേശ്

നെഹ് റുവിന്റെ ആശയങ്ങള്‍ കൈവെടിഞ്ഞാല്‍ ഇന്ത്യയെന്ന സങ്കല്‍പം തന്നെ ഇല്ലാതാവുമെന്നും ജയറാം രമേശ് പറഞ്ഞു

Update: 2019-09-15 19:26 GMT

ബെംഗളൂരു: ഇന്ത്യയില്‍ 'ഒരു രാജ്യം, ഒരു ഭാഷ' ആശയം ഒരിക്കലും നടക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ബെംഗളൂരുവില്‍ എം വിശ്വേശരയ്യ അനുസ്മരണ പ്രഭാഷണത്തില്‍ ഒരു മിനുട്ടില്‍ മൂന്നു ഭാഷകളില്‍ സംവദിച്ചാണ് അമിത് ഷായുടെ ഏകഭാഷാ ആശയത്തെ എതിര്‍ത്തത്. സദസ്സിലുള്ള ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പടെയുള്ളവരെ ഇംഗ്ലീഷിലും ഹിന്ദിയിലും കന്നഡയിലുമാണ് ജയറാം രമേശ് അഭിസംബോധന ചെയ്തത്. 'ഒരു രാജ്യം, ഒരു നികുതി' നാം നടപ്പാക്കിയിട്ടുണ്ടാവാം. പക്ഷേ, 'ഒരു രാജ്യം, ഒരു ഭാഷ' എന്ന ആശയം ഒരിക്കലും നടക്കില്ല. കാരണം നമ്മളൊരു രാഷ്ട്രമാണ്. നമുക്ക് ഒരുപാട് ഭാഷകളുണ്ട്. നമ്മളൊരു രാഷ്ട്രമാണ്.. നമുക്കൊരുപാട് നാടുകളുണ്ട്'. 'ഒരു രാജ്യം, ഒരു നികുതി' എന്ന ആശയം നടപ്പായാലും 'ഒരു രാജ്യം, ഒരു സംസ്‌കാരം' എന്നതോ 'ഒരു രാജ്യം, ഒരു ഭാഷ' എന്നതോ നടപ്പാവില്ലെന്ന് വ്യക്തമാക്കാനാണ് ഒരു മിനുട്ടില്‍ മൂന്ന് ഭാഷകള്‍ സംസാരിച്ചതെന്നും ജയറാം രമേശ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാരമ്പര്യത്തെ അപകീര്‍ത്തിപ്പെടുത്താനും ഇല്ലാതാക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നത്. നെഹ് റുവിന്റെ ആശയങ്ങള്‍ കൈവെടിഞ്ഞാല്‍ ഇന്ത്യയെന്ന സങ്കല്‍പം തന്നെ ഇല്ലാതാവുമെന്നും ജയറാം രമേശ് പറഞ്ഞു.



Tags:    

Similar News