ജയറാം രമേശിനെ എഐസിസി മീഡിയ ഇന്‍ചാര്‍ജായി നിയമിച്ചു; രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ മാറ്റി

Update: 2022-06-16 18:07 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ കമ്യൂണിക്കേഷന്‍, പബ്ലിസിറ്റി ചുമതലയില്‍ നിന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ മാറ്റി. പകരം ഈ ചുമതല മുതിര്‍ന്ന നേതാവ് ജയറാം രമേശിന് നല്‍കി. സുര്‍ജെവാല കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും.

'കമ്മ്യൂണിക്കേഷന്‍, പബ്ലിസിറ്റി, സോഷ്യല്‍, ഡിജിറ്റല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ എന്നിവയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ജയറാം രമേശിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിയമിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News