ഒമാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍; ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ഒമാനും ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

Update: 2022-03-23 18:50 GMT

ന്യൂഡല്‍ഹി: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി ഇന്ത്യയിലെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ഒമാനും ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

രാഷ്ട്രീയം, സാമ്പത്തികം, പ്രതിരോധം, ഊര്‍ജം, ശാസ്ത്ര സാങ്കേതികം, ബഹിരാകാശം, റെയര്‍ എര്‍ത്ത് എന്നിങ്ങനെയുള്ള മേഖലകളിലും ഇരു രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിച്ചും വര്‍ദ്ധിച്ചുവരുന്ന സഹകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.

ശാസ്ത്ര സാങ്കേതിക രംഗത്താണ് ഇന്ത്യയും ഒമാനും ഇന്ന് ധാരണാപത്രം ഒപ്പുവെച്ചത്. സമുദ്ര അതിര്‍ത്തിയിലെ അയല്‍ക്കാരെന്ന നിലയില്‍ മേഖലയിലൂടെയുള്ള സമുദ്രഗതാഗത സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ഗള്‍ഫ്, യെമന്‍, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ സാഹചര്യവും ചര്‍ച്ചയായി.

Tags:    

Similar News