പാര്‍ട്ടി വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; ലീഗില്‍ വിവാദം കൊഴുക്കുന്നു

പാര്‍ട്ടിക്കകത്തുനിലനില്‍ക്കുന്ന ശക്തമായ വിഭാഗീയതയാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. 245 ഹരിത പ്രസ്ഥാന പ്രവര്‍ത്തകരുള്ള ഗ്രൂപ്പില്‍ ബ്ലൂഫിലിം അയച്ച നേതാവ് മുന്‍കാല നേതാക്കളെയടക്കം നാണം കെടുത്തിയെന്നാണ് ഒരു പ്രവര്‍ത്തകന്‍ ഇതിനെതിരേ കമന്റ് ചെയ്തത്.

Update: 2019-02-15 12:01 GMT

കണ്ണൂര്‍: പാര്‍ട്ടിയുടെ പ്രാദേശിക വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അബദ്ധത്തില്‍ പോസ്റ്റ് ചെയ്ത് ലീഗ് നേതാവ്. സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുംതലശ്ശേരി മണ്ഡലം ഭാരവാഹിയുമാണ് ലീഗ് നിയന്ത്രണത്തിലുള്ള ഗ്രീന്‍ ബ്രദേര്‍സ് തലശ്ശേരി എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചത്.

അടുത്തിടെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായി രംഗത്തുവരികയും കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ലീഗ് നേതാവ് എ കെ മുസ്തഫ ഉള്‍പ്പെടെ ഗ്രൂപ്പില്‍ അംഗമാണ്.

ദിവസങ്ങള്‍ക്കുമുമ്പ് നടന്ന സംഭവത്തില്‍ പാര്‍ട്ടിക്കകത്തും പുറത്തും വിവാദം പടരുകയാണ്. നേരത്തേ ഒമ്പതു വര്‍ഷത്തോളം ഐഎന്‍എല്‍ ഭാരവാഹിയിരുന്ന ഇദ്ദേഹം അടുത്തിടെയാണ് ലീഗിലേക്കെത്തിയത്. തുടര്‍ന്ന് പാര്‍ട്ടിയുടെ മണ്ഡലം നേതൃപദവി അലങ്കരിച്ചുവരികയാണ്.

മഹല്ല് ഭാരവാഹി കൂടിയായ ഇദ്ദേഹം കഴിഞ്ഞ തവണ സെയ്താര്‍ പള്ളി കമ്മിറ്റിയിലേക്ക് മല്‍സരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിക്കകത്തുനിലനില്‍ക്കുന്ന ശക്തമായ വിഭാഗീയതയാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. 245 ഹരിത പ്രസ്ഥാന പ്രവര്‍ത്തകരുള്ള ഗ്രൂപ്പില്‍ ബ്ലൂഫിലിം അയച്ച നേതാവ് മുന്‍കാല നേതാക്കളെയടക്കം നാണം കെടുത്തിയെന്നാണ് ഒരു പ്രവര്‍ത്തകന്‍ ഇതിനെതിരേ കമന്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തന്നെ വലിയ തോതിലുള്ള പ്രതിഷേധമാണുയര്‍ത്തുന്നത്. മഹല്‍ പ്രസിഡന്റാകാനുള്ള യോഗ്യതയാണോ ഇതെന്നാണ് മറ്റൊരു പ്രവര്‍ത്തകന്റെ ചോദ്യം. അബദ്ധത്തില്‍ അയച്ചതാണെങ്കിലും അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഇത്തരം ക്ലിപ്പുകള്‍ ഉണ്ടെന്നത് നാണക്കേടാണെന്ന് മറ്റൊരു പോസ്റ്റ്.

തന്റെ മൊബൈലില്‍ നിന്ന് എങ്ങനെയാണ് അശ്ലീല ക്ലിപ്പ്് ഫോര്‍വേഡായതെന്ന് അറിയില്ലെന്നും ടച്ച് സ്‌ക്രീന്‍ ഫോണ്‍ ഓപ്പറേറ്റ് ചെയ്യാനറിയില്ലെന്നുമാണ് നേതാവ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

Tags:    

Similar News