പൗരത്വ പട്ടിക: ബംഗ്ലാദേശിനെ ബാധിക്കില്ലെന്ന് മോദിയുടെ ഉറപ്പ്

എന്‍ആര്‍സി പ്രശ്‌നം ഉന്നയിച്ച ശെയ്ഖ് ഹസീന ഇത് ബംഗ്ലാദേശിനെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതായി റിപോര്‍ട്ടില്‍ പറയുന്നു

Update: 2019-09-28 10:09 GMT

ധക്ക: ഇന്ത്യയില്‍ നടപ്പാക്കുന്ന ദേശീയ പൗരത്വ പട്ടിക ബംഗ്ലാദേശിന് യാതൊരുവിധത്തിലും ദോഷകരമായി ബാധിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. ഇക്കാര്യത്തില്‍ ബംഗ്ലാദേശ് യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടെന്നു മോദി ശെയ്ഖ് ഹസീനയുമായി ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയ്ക്കു ശേഷം നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞതായി ഡെയ്‌ലി സ്റ്റാര്‍ റിപോര്‍ട്ട് ചെയ്തു. കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്്ദുല്‍ മേമന്‍ വിശദീകരിച്ചു. എന്‍ആര്‍സി പ്രശ്‌നങ്ങള്‍, നദീജലം പങ്കിടല്‍ തുടങ്ങിയവ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. എന്‍ആര്‍സി പ്രശ്‌നം ഉന്നയിച്ച ശെയ്ഖ് ഹസീന ഇത് ബംഗ്ലാദേശിനെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധം വളരെ മികച്ചതാണെന്നും നദീജലം തുടങ്ങിയ പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാനാവുമെന്നും മോദി പറഞ്ഞു. ഇതില്‍ ഇന്ത്യന്‍ അധികൃതര്‍ ഇടപെടുമെന്നും ആശങ്ക വേണ്ടെന്നും മോദി പറഞ്ഞു. ഒക്ടോബര്‍ 5ന് ഇരു നേതാക്കളും ന്യൂഡല്‍ഹിയില്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്നതിനാല്‍ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്‍ മേമന്‍ പറഞ്ഞു.




Tags:    

Similar News