എന്‍ആര്‍സി, പൗരത്വ ഭേദഗതി നിയമം: ഡിസംബര്‍ 17ന് പഠിപ്പുമുടക്കും-കാംപസ് ഫ്രണ്ട്

Update: 2019-12-14 06:02 GMT

കോഴിക്കോട്: എന്‍ആര്‍സി, പൗരത്വ ഭേദഗതി ബില്ലിനെതിരേ ആര്‍എസ്എസ് അജണ്ടയെ ചെറുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 17ന് പഠിപ്പുമുടക്കുമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തെ ഭരണഘടനാ താല്‍പര്യങ്ങളെ അട്ടിമറിച്ച് ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ്. ബഹുസ്വര സമൂഹം നിലനില്‍ക്കേണ്ട രാജ്യത്ത് ഭിന്നതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം പടച്ചുവിടാനാണ് ആര്‍എസ്എസ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരേ വിദ്യാര്‍ഥി സമൂഹം പ്രതികരിക്കേണ്ടതുണ്ട്. മുസ് ലിം സമൂഹത്തെ ടാര്‍ജറ്റ് ചെയ്തുള്ള നീക്കത്തിനെതിരേ ജനാധിപത്യ സമൂഹം ഒന്നിക്കേണ്ട സമയമാണിത്. ഡിസംബര്‍ 17ന് നടക്കുന്ന സംയുക്ത സമരസമിതിയുടെ ഹര്‍ത്താലിന് പിന്തുണ അറിയിക്കുന്നതായും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അഡ്വ. സി പി അജ്മല്‍, വൈസ് പ്രസിഡന്റ് ഷെഫീഖ് കല്ലായി, സെക്രട്ടറിമാരായ ഫായിസ് കണിച്ചേരി, എ എസ് മുസമ്മില്‍, ഖജാന്‍ജി ആസിഫ് എം നാസര്‍, കമ്മിറ്റിയംഗം അല്‍ബിലാല്‍ സലീം സംസാരിച്ചു.



Tags:    

Similar News