വാഹന പരിശോധനക്കിടെ പോലിസ് ഭീഷണി; മകന്‍ ഹൃദയാഘാതത്തില്‍ മരിച്ചെന്നു വൃദ്ധപിതാവ്

രണ്ടു വൃദ്ധരായ മനുഷ്യര്‍ വാഹനത്തിലുണ്ടായിരുന്നു. എന്നിട്ടും അവര്‍ ബാറ്റണ്‍ ഉപയോഗിച്ചു കാറില്‍ അടിച്ചു. ഇതാണോ വാഹന പരിശോധനയുടെ രീതി. പുതിയ നിയമത്തില്‍ ഇതിനു വകുപ്പുണ്ടെന്നു കരുതുന്നില്ല പിതാവ് പറയുന്നു.

Update: 2019-09-10 10:46 GMT

നോയിഡ: വാഹന പരിശോധനക്കിടെ ട്രാഫിക് പോലിസിന്റെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചെന്ന ആരോപണവുമായി പിതാവ്. വാഹനം തടഞ്ഞ് ലാത്തികൊണ്ട് വാഹനത്തില്‍ അടിച്ചെന്നും പിതാവ് പരാതിയില്‍ പറയുന്നു. ഗാസിയാബാദ് ട്രാഫിക് പോലിസിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രമേഹരോഗിയായ യുവാവ് മാതാപിതാക്കള്‍ക്കൊപ്പം കാര്‍ ഓടിക്കവെ ഗാസിയാബാദിലെ സിഐഎസ്എഫ് കട്ടിന് അടുത്തുവച്ചു ട്രാഫിക് പോലിസ് തടഞ്ഞു. പുതിയ മോട്ടോര്‍ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയ്ക്കായായിരുന്നു തടയല്‍. ഇതിനിടെ കാര്‍ ഓടിച്ചിരുന്ന മകനും പോലിസുകാരനും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിനു പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്നു മകന്‍ മരിച്ചെന്നുമാണു പിതാവ് ആരോപിക്കുന്നത്.

ട്രാഫിക് നിയമത്തിലെ പിഴയ്ക്കു മാത്രമാണു മാറ്റമുണ്ടായിരിക്കുന്നത്. വാഹനം പരിശോധിക്കുന്‌പോഴും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്‌പോഴും മര്യാദ കാട്ടണം. അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചിട്ടില്ല. രണ്ടു വൃദ്ധരായ മനുഷ്യര്‍ വാഹനത്തിലുണ്ടായിരുന്നു. എന്നിട്ടും അവര്‍ ബാറ്റണ്‍ ഉപയോഗിച്ചു കാറില്‍ അടിച്ചു. ഇതാണോ വാഹന പരിശോധനയുടെ രീതി. പുതിയ നിയമത്തില്‍ ഇതിനു വകുപ്പുണ്ടെന്നു കരുതുന്നില്ല പിതാവ് പറയുന്നു.

Tags: