യെദ്യൂരപ്പ സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി

Update: 2020-09-26 18:57 GMT

ബെംഗളൂരു: യെദ്യൂരപ്പ സര്‍ക്കാരിനെതിരേ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ശബ്ദവോട്ടോടെയാണ് പ്രമേയം തള്ളിയത്. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ നിരവധി എംഎല്‍എമാര്‍ക്ക് സഭയിലെത്താനാകില്ലെന്ന് അറിയിച്ചതിനാല്‍ ശബ്ദവോട്ട് നടത്താമെന്ന സ്പീക്കറുടെ നിര്‍ദേശം കോണ്‍ഗ്രസും അംഗീകരിച്ചിരുന്നു. പ്രമേയത്തെ ജനതാദള്‍(എസ്) അനുകൂലിച്ചിരുന്നില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയിരുന്നത്.

"No Objection": BS Yediyurappa On Congress's No-Confidence Motion Call




Similar News