ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേറ്റു

Update: 2020-11-16 13:38 GMT

പട്‌ന: ബിഹാറില്‍ തുടര്‍ച്ചയായി നാലാമതും മുഖ്യമന്ത്രിയായി ജെഡി(യു) അധ്യക്ഷന്‍ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 69കാരനായ നിതീഷ് ഏഴാം തവണയാണ് മുഖ്യമന്ത്രിയാവുന്നത്. മുഖ്യമന്ത്രിയോടൊപ്പം ബിജെപിയുടെ തര്‍കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും 14 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയില്‍ നിന്ന് ഏഴുപേര്‍ മന്ത്രിമാരായി. ജെഡി(യു)വിന്റെ നാലുപേരും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം), വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വിഐപി) എന്നിവയില്‍ നിന്ന് ഓരോരുത്തരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

    നിയമസഭാ തിരഞ്ഞെടുപ്പില്‍ 125 സീറ്റ് നേടിയ ബിജെപി-ജെഡി(യു) നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അധികാരത്തിലെത്തിയത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുകക്ഷികളും ഉള്‍പ്പെടുന്ന മഹാസഖ്യത്തിന് 110 സീറ്റാണ് നേടിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവര്‍ പങ്കെടുത്തു.

Nitish Kumar elected Bihar Chief Minister

Tags:    

Similar News