നിര്‍ഭയ കേസിലെ പുനപ്പരിശോധന ഹര്‍ജി: ചീഫ് ജസ്റ്റിസ് പിന്മാറി
ഹര്‍ജി പരിഗണിക്കുന്നതിനായി മൂന്നംഗ ബഞ്ചിന് രൂപം നല്‍കും. നാളെ തന്നെ ഹര്‍ജി പരിഗണിക്കും.
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാളായ അക്ഷയ് സിങ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പിന്മാറി. ഹര്‍ജി പരിഗണിക്കുന്നതിനായി മൂന്നംഗ ബഞ്ചിന് രൂപം നല്‍കും. നാളെ തന്നെ ഹര്‍ജി പരിഗണിക്കും.
ചീഫ് ജസ്റ്റിസിന്റെ ബന്ധു ഇരയുടെ കേസ് വാദിക്കുന്നതിനാലാണ് പിന്മാറ്റമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2013 സെപ്റ്റംബര്‍ 13ന് കൊലപാതക കേസില്‍ അക്ഷയ് കുമാര്‍ സിങ്ങ് ഉള്‍പ്പെടെ നാലുപ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. വിചാരണ കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയും അന്തിമമായി സുപ്രിംകോടതിയും ശരിവെച്ചു.2017 മെയ് അഞ്ചിനാണ് വിചാരണ കോടതി വിധിക്കെതിരേ നാലുപ്രതികളുടെ അപ്പീല്‍ സുപ്രിംകോടതി തളളിയത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും സമൂഹമനസാക്ഷിക്ക് മുറിവേറ്റ സംഭവമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രിംകോടതിയുടെ ഉത്തരവ്.
തുടര്‍ന്ന് വിധിയില്‍ പുനപ്പരിശോധന ആവശ്യപ്പെട്ടാണ് അക്ഷയ് കുമാര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകന് ഡോ. എ പി സിങാണ് കോടതിയെ സമീപിച്ചത്. കേസിലെ മറ്റു മൂന്ന് പ്രതികളുടെ പുനപ്പരിശോധന ഹര്‍ജി സുപ്രിംകോടതി നേരത്തെ തളളിയിരുന്നു.2012 ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് 23 കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്.