യുഎസ് ചാരസംഘടനയിലെ ഹാക്കര്‍മാരെ വാടകയ്‌ക്കെടുത്ത് ഖത്തറിനെതിരേ യുഎഇയുടെ ചാരവൃത്തി; വെളിപ്പെടുത്തലുമായി ന്യൂയോര്‍ക്ക് ടൈംസ്

ഖത്തറിനെതിരായ 'തീവ്രവാദ' ധനസഹായ ആരോപണങ്ങളും മുസ്‌ലിം ബ്രദര്‍ഹുഡിനുള്ള ധനസഹായ ആരോപണങ്ങളും തെളിയിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നും യുഎസ് ദിനപത്രം പറഞ്ഞു.

Update: 2021-02-08 07:19 GMT

വാഷിങ്ടണ്‍: ഖത്തറിനെതിരേ ചാരപ്പണി നടത്തുകയെന്ന ലക്ഷ്യത്തോടെ യുഎഇ ഒരു ഇലക്ട്രോണിക് ചാര ശൃംഖല സ്ഥാപിച്ചെന്ന് യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. യുഎസ് ചാരസംഘടനയായ ദേശീയ സുരക്ഷാ ഏജന്‍സിയിലെ (എന്‍സ്എ)മുന്‍ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ചാര ശൃംഖല സ്ഥാപിച്ചെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കി.

ഖത്തറിനെതിരായ 'തീവ്രവാദ' ധനസഹായ ആരോപണങ്ങളും മുസ്‌ലിം ബ്രദര്‍ഹുഡിനുള്ള ധനസഹായ ആരോപണങ്ങളും തെളിയിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നും യുഎസ് ദിനപത്രം പറഞ്ഞു. ചാര ശൃംഖലയിലെ അംഗങ്ങള്‍ക്ക് അബുദബി സര്‍ക്കാര്‍ ഉയര്‍ന്ന ശമ്പളമാണ് വാഗ്ദാനം ചെയ്തത്.പലപ്പോഴും അവരുടെ മുന്‍കാല ശമ്പളത്തിന്റെ ഇരട്ടി മുതല്‍ നാലിരട്ടി വരെ ശമ്പളം വാഗ്ദാനം ചെയ്തായി പത്രം റിപോര്‍ട്ട് ചെയ്യുന്നു.

ഇരട്ട സാമ്പത്തിക ഓഫറുകളിലൂടെ തങ്ങളെ തെറ്റിദ്ധരിപ്പിച്ച് യുഎസിന്റെ ഒരു സഖ്യ സര്‍ക്കാരിനായി ജോലി ചെയ്യിപ്പിച്ചെന്ന് നെറ്റ് വര്‍ക്കിലെ ഒരു മുന്‍ അംഗം ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. റിപ്പോര്‍ട്ടിനെക്കുറിച്ച് യുഎഇ ഇതുവരെ പ്രതികരിച്ചിട്ടില്ല. മൂന്നര കൊല്ലം നീണ്ട ഉപരോധം അവസാനിപ്പിച്ച് ജനുവരി 5ന് സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായി അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചിരുന്നു.

Tags:    

Similar News