ദേശാഭിമാനിയുടെ ബ്യൂറോ ഉദ്ഘാടനത്തിന് ആശംസയറിയിക്കാന്‍ നെഹ്‌റു കോളജ് സിഇഒ പി കൃഷ്ണകുമാര്‍

ജൂലൈ 14ന് നടക്കുന്ന ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടനച്ചടങ്ങില്‍ നെഹ്‌റു ഗ്രൂപ്പ് സിഇഒ പി കൃഷ്ണകുമാര്‍ ആശംസയറിക്കുന്നത്. ഇതോടെ എസ്എഫ്ഐ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്.

Update: 2019-07-12 14:55 GMT

കോഴിക്കോട്: ദേശാഭിമാനിയുടെ ബ്യൂറോ ഉദ്ഘാടനത്തിന് ആശംസയറിയിക്കാന്‍ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള നെഹ്‌റു കോളജ് മാനേജ്‌മെന്റ്. ജൂലൈ 14ന് നടക്കുന്ന ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടനച്ചടങ്ങില്‍ നെഹ്‌റു ഗ്രൂപ്പ് സിഇഒ പി കൃഷ്ണകുമാര്‍ ആശംസയറിക്കുന്നത്. ഇതോടെ എസ്എഫ്ഐ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്.

ഗാന്ധിപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. ജിഷ്ണു കേസില്‍ സാക്ഷി പറഞ്ഞ വിദ്യാര്‍ത്ഥികളെ തോല്‍പിച്ച് മാനേജ്‌മെന്റ് പകവീട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ നെഹ്‌റു കോളജില്‍ സമരം നടത്തുന്നതിനിടെയാണ് സ്ഥാപനമേധാവിക്ക് പാര്‍ട്ടി പത്രം വേദിയൊരുക്കുന്നതും ശ്രദ്ധേയമാണ്.

പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിന് ഹോസ്റ്റലിലെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കൂട്ടുകാര്‍ കണ്ടെത്തിയത്. കോളേജില്‍ ഇടിമുറിയും രക്തക്കറയും കണ്ടെത്തിയതോടെ കേസില്‍ ദുരൂഹതയേറി. കോളജ് അധികൃതരില്‍ നിന്നുണ്ടായ പീഡനവും ഭീഷണിയും വെളിപ്പെടുത്തി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ശേഷം സുപ്രിം കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്

.Full View

Tags:    

Similar News