മട്ടന്നൂരിലും എസ്എഫ് ഐയുടെ കരിങ്കൊടി; പതിവുപോലെ റോഡിലിറങ്ങി ഗവര്‍ണര്‍

Update: 2024-02-19 12:03 GMT

കണ്ണൂര്‍: മട്ടന്നൂരില്‍ എസ് എഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്നു റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയതിന് പിന്നാലെയാണ് പതിവുപോലെ റോഡിലിറങ്ങിയത്. തുടര്‍ന്ന് തന്റെ അടുത്തേക്കുവരാന്‍ എസ്എഫ്‌ഐക്കാരെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ചത്. ഇതോടെ റോഡിലിറങ്ങി വെല്ലുവിളിച്ച ഗവര്‍ണറോട് വാഹനത്തില്‍ കയറാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. തന്റെ വാഹനത്തിന് നേരെ ആരെങ്കിലുമെത്തിയാല്‍ താന്‍ റോഡിലിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയായതോടെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

Tags: