സാമ്പത്തിക ക്രമക്കേട് ആരോപണം: എന്‍സിപി നേതാവ് അജിത് പവാര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കില്‍ 25,000 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് അജിത് പവാറിനും ശരദ് പവാറിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

Update: 2019-09-27 14:39 GMT

മുംബൈ: സാമ്പത്തിക ക്രമക്കേട് ആരോപണത്തിനു പിന്നാലെ എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. അടുത്ത മാസം 21ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബാരാമതി എംഎല്‍യായ അജിത് പവാര്‍ തദ്സ്ഥാനം രാജിവച്ചത്.

    മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കില്‍ 25,000 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് അജിത് പവാറിനും ശരദ് പവാറിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിന്റെ സഹോദരീ പുത്രന്‍ കൂടിയാണ് അജിത് പവാര്‍. പൊടുന്നനെയുള്ള രാജിക്കു പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. രാജിക്കത്ത് നല്‍കിയെന്നും സ്വീകരിച്ചെന്നും മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ ഹരിഭാവു ബാഗഡെ പറഞ്ഞു.



Tags: