ഹരിയാനയിലെ തല്ലിക്കൊല: എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി

Update: 2021-05-19 05:44 GMT

ന്യൂഡല്‍ഹി: ഹരിയാനയിലെ നുഹ് ജില്ലയില്‍ മുസ് ലിം യുവാവിനെ ആള്‍ക്കൂട്ടം ചേര്‍ന്ന് ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവത്തില്‍ എന്‍സിഎച്ച്ആര്‍ഒ(ദേശീയ മനുഷ്യാവകാശ ഏകോപന സമിതി) ഹരിയാന സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി. എന്‍സിഎച്ച്ആര്‍ഒയുടെ ഡല്‍ഹി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് സ്വാതി സിന്‍ഹയാണ് പരാതി നല്‍കിയത്. ഇക്കാര്യം പരിശോധിച്ച് ഉചിതമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും കോ-ഓഡിനേറ്റര്‍ ഇഷു ജയ്സ്വാള്‍ അറിയിച്ചു. 2021 മെയ് 16നാണ് ഖേഡ ഖലീല്‍പൂരില്‍ 27കാരനായ ജിംനേഷ്യം പരിശീലകന്‍ ആസിഫ് ഹുസയ്ന്‍ ഖാനെ തന്റെ ബന്ധുക്കള്‍ക്കൊപ്പം മരുന്ന് വാങ്ങാന്‍ പോവുന്നതിനിടെ ഹിന്ദുത്വര്‍ തല്ലിക്കൊന്നത്. ഹിന്ദുത്വര്‍ ആള്‍ക്കൂട്ടം ചേര്‍ന്ന് ആസിഫിനെയും മറ്റുള്ളവരെയും വടിയും മറ്റും ഉപയോഗിച്ച് മര്‍ദ്ദിച്ചത്. ആസിഫിനെ തട്ടിക്കൊണ്ടുപോയി കുറച്ച് കഴിഞ്ഞ ശേഷം യുവാവിന്റെ മൃതദേഹം തൊട്ടടുത്ത് കണ്ടെത്തുകയായിരുന്നു.

    'ജയ് ശ്രീ റാം' വിളിക്കാന്‍ ആവശ്യപ്പെടുകയും മുസ് ലിം വിരുദ്ധ അധിക്ഷേപം നടത്തിയതായും ആസിഫിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍, പോലിസ് ഇക്കാര്യം നിഷേധിക്കുകയാണ്. കൊലപാതകത്തെ തുടര്‍ന്ന് ഹരിയാനയിലെ നുഹ് ജില്ലയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പോലിസിനു നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് പ്രതിഷേധക്കാരില്‍ ചിലരെ പോലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ക്രൂരമായ ആള്‍ക്കൊട്ടക്കൊലയില്‍ പങ്കാളികളായ ഹിന്ദുത്വരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

NCHRO filed a complaint in SHRC, Haryana against case of mob lynching

Tags:    

Similar News