കോഴിക്കോട് ബിരുദ വിദ്യാര്‍ഥിയുടെ ആത്മഹത്യ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ അറിയിച്ചു.

Update: 2020-03-02 19:08 GMT

കോഴിക്കോട്: കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയതായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ അറിയിച്ചു. ഡിജിപി, കോഴിക്കോട് ജില്ലാ കലക്ടര്‍, കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.




Tags: