എ-സാറ്റ് പരീക്ഷണത്തിനെതിരേ നാസ: ഇന്ത്യയുടെ പരീക്ഷണം കൂട്ടിയിടി സാധ്യത 44 ശതമാനം വര്‍ധിപ്പിച്ചു

അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജിംബ്രൈഡന്‍സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനം വര്‍ധിപ്പിച്ചെന്നും ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു.

Update: 2019-04-02 04:54 GMT

വാഷിങ്ടണ്‍: ഇന്ത്യ നടത്തിയ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിനെതിരേ നാസ. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമാണന്ന് നാസയുടെ തലവന്‍ ജിം ബ്രൈന്‍സ്‌റ്റൈന്‍ പറഞ്ഞു. ഇന്ത്യ നടത്തിയ പരീക്ഷണത്തിന് നാലു ദിവസത്തിനു ശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു. ഈ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജിംബ്രൈഡന്‍സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനം വര്‍ധിപ്പിച്ചെന്നും ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു. ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ യാത്രകള്‍ക്ക് ബഹിരാകാശത്ത് സൃഷ്ടിക്കപ്പെടുന്ന ഇത്തരം മാലിന്യങ്ങള്‍ വളരെ ഭയാനകമായ നടപടിയാണെന്നും ബ്രൈഡന്‍സ്‌റ്റൈന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News