പാത്രംകൊട്ടലും ജനതാ കര്‍ഫ്യൂവും എക്കാലവും ഓര്‍ക്കുമെന്ന് നരേന്ദ്രമോദി

Update: 2021-03-28 10:00 GMT

ന്യൂഡല്‍ഹി: കൊവിഡ് രൂക്ഷമായി പടര്‍ന്നു പിടിക്കുന്ന ഘട്ടത്തില്‍ നടത്തിയ ജനതാ കര്‍ഫ്യൂവും പാത്രം കൊട്ടലും വരുംതലമുറ ഓര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിന്റെ 75ാം പതിപ്പില്‍ ആയിരുന്നു നരേന്ദ്രമോദിയുടെ പരാമര്‍ശം. മന്‍ കി ബാത്ത് വിജയകരമാക്കിയതിനും അതിന് പിന്നിലെ മികച്ച പങ്കാളിത്തത്തിനും എല്ലാ ശ്രോതാക്കള്‍ക്കും മോദി നന്ദി പറയുകയും ചെയ്തു.

അച്ചടക്കത്തിന്റെ അസാധാരണ ഉദാഹരണമായാണ് ജനത കര്‍ഫ്യൂവിനെ ലോകം വീക്ഷിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി പാത്രംകൊട്ടി കൊവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ചത് വരുംതലമുറകള്‍ എക്കാലവും ഓര്‍മിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട നരേന്ദ്രമോദി ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും നൂറു വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചതിനെ അഭിനന്ദിച്ചു. ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ 109 വയസ്സുള്ള സ്ത്രീ വാക്‌സിന്‍ സ്വീകരിപ്പോള്‍ ഡല്‍ഹിയില്‍ 107 വയസ്സുള്ളയാളും സ്വമേധയാ വാക്‌സിന്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: