നടുവില്‍ പഞ്ചായത്തില്‍ അട്ടിമറി; ഇടതുപിന്തുണയില്‍ യുഡിഎഫ് വിമതന്‍ പ്രസിഡന്റ്

Update: 2020-12-30 10:51 GMT

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ അധ്യക്ഷ പദവിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ നടുവിലില്‍ വന്‍ അട്ടിമറി. കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ് യുഡിഎഫിന്റെ കുത്തകയായ നടുവില്‍ പഞ്ചായത്ത് മുന്നണിക്ക് നഷ്ടപ്പെടാന്‍ കാരണമായത്. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ അലക്‌സ് ചുനയം മാക്കലിനെതിരേ ഐ ഗ്രൂപ്പ് വിമതനായ ബേബി ഓടംപള്ളി പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുകയും ഇടത് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കുകയുമായിരുന്നു. ഡിസിസി സെക്രട്ടറി കൂടിയായ ബേബി ഓടംപള്ളിക്കൊപ്പം മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും കൂറുമാറി. ഇവിടെ യുഡിഎഫ് 11, എല്‍ഡിഎഫ് ഏഴ്, എന്‍ഡിഎ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില. എല്‍ഡിഎഫിന് അഞ്ചും ബിജെപിക്ക് ഒമ്പതും സീറ്റുകളാണ് ലഭിച്ചത്.

    അതേസമയം, നടുവില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നല്‍കിയ വിപ്പ് ലംഘിച്ച് സിപിഎം അംഗങ്ങളുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി മത്സരിച്ച ബേബി ഓടംപള്ളിയെയും കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ദേശിച്ച നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യന്‍ വിലങ്ങോലിനെയും ലിസി ജോസഫിനെയും പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.

Naduvil panchayath; UDF rebel president with Left support

Tags:    

Similar News