ജാഗ്രത പുലര്‍ത്തുന്ന പൗരസമൂഹത്തിന് മാത്രമെ ഫാഷിസത്തെ പ്രതിരോധിക്കാനാവൂ: എന്‍ പി ചെക്കുട്ടി

സാധാരണക്കാര്‍ അതിശക്തിയായി രംഗത്ത് വന്നപ്പോഴാണ് ഹിറ്റ്‌ലറും മുസോളിനിയും പരാജയപ്പെട്ടത്. ഈ ജനകീയ സമരത്തില്‍ ഫാഷിസ്റ്റ് ഭരണകൂടം പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് എന്‍ പി ചെക്കുട്ടി പറഞ്ഞു.

Update: 2020-03-05 13:33 GMT

തിരൂര്‍: ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്ന ഒരു പൗരസമൂഹത്തിന് മാത്രമേ ഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയൂവെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചേക്കുട്ടി. ബി പി അങ്ങാടി ജാറം മൈതാനയില്‍ ശാഹിന്‍ ബാഗ് സ്‌ക്വയര്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാര്‍ അതിശക്തിയായി രംഗത്ത് വന്നപ്പോഴാണ് ഹിറ്റ്‌ലറും മുസോളിനിയും പരാജയപ്പെട്ടത്. ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ ഭരണഘടനയെയും പൗരാവകാശങ്ങളെയും അട്ടിമറിക്കാന്‍ നേതൃത്വം നല്‍കുന്നു. അതിനാല്‍ ഇന്ത്യയിലെ ജനം മുഴുവന്‍ തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. ഈ ജനകീയ സമരത്തില്‍ ഫാഷിസ്റ്റ് ഭരണകൂടം പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് എന്‍ പി ചെക്കുട്ടി പറഞ്ഞു.

പരിപാടിയില്‍ അലവി കണ്ണംകുളം അധ്യക്ഷത വഹിച്ചു. എസ്ഡിടിയു ജില്ല പ്രസിഡന്റ് ബാബു മണി കരുവാരക്കുണ്ട്, വിമണ്‍ ഇന്ത്യമുവ്‌മെന്റ് ജില്ല സെക്രട്ടറി ഹബീബ, എസ്ഡിപിഐ ജില്ലാ കമ്മറ്റി അംഗങ്ങളായ റഹീസ് പുറത്തൂര്‍, ഹമീദ് പരപ്പനങ്ങാടി, സി പി മുഹമ്മദ് അലി, പോപുലര്‍ ഫ്രണ്ട് തിരുര്‍ ഡിവിഷന്‍ സെക്രട്ടറി എ പി ഹംസ എന്നിവര്‍ സംസാരിച്ചു.

Tags: