തന്റെ മകള്‍ക്ക് നീതി ലഭിച്ചുവെന്ന് നിര്‍ഭയയുടെ അമ്മ

തന്റെ മകള്‍ക്ക് നീതി ലഭിച്ചതായും വിധി ജനങ്ങളുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്നും അവര്‍ പ്രതികരിച്ചു.

Update: 2020-01-07 12:16 GMT

ന്യൂഡല്‍ഹി: തന്റെ മകള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. 2012 ലെ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ ഡല്‍ഹി കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ആശാ ദേവിയുടെ പ്രതികരണം.നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഈ മാസം 22ന് രാവിലെ ഏഴിന് നടപ്പാക്കും.തന്റെ മകള്‍ക്ക് നീതി ലഭിച്ചതായും വിധി ജനങ്ങളുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്നും അവര്‍ പ്രതികരിച്ചു.നാലുപേരുടെയും വധശിക്ഷ നടപ്പാക്കുന്നത് രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. 'ജനുവരി 22 തങ്ങള്‍ക്ക് ഒരു വലിയ ദിവസമായിരിക്കും. തന്റെ മകള്‍ക്ക് നീതി ലഭിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിധിന്യായത്തിന് ജഡ്ജിയോടും ജുഡീഷ്യറിയോടും അവര്‍ നന്ദി പറഞ്ഞു. ആശാദേവി നടത്തിയ നിയമ യുദ്ധത്തിന്റെ ഫലമായാണ് ഏഴ് വര്‍ഷത്തിനുശേഷം കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികള്‍ക്ക് ഒടുവില്‍ തൂക്കുമരം ഉറപ്പായത്. പ്രതികളില്‍ ഒരാള്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചതിനെ എതിര്‍ത്ത് ആശാദേവി 2019 ഡിസംബറില്‍ സുപ്രിം കോടതിയെവരെ സമീപിച്ചിരുന്നു.

അതിനിടെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നത് രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പ്രതികരിച്ചു. ഏഴ് വര്‍ഷമായി മകള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പോരാടുന്ന നിര്‍ഭയയുടെ അമ്മയെ സല്യൂട്ട് ചെയ്യുന്നു. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കിയ ന്യായാധിപനെ അഭിനന്ദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.വീഡിയോ കോണ്‍ഫറന്‍സിങിലൂടെ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് അഡീഷണല്‍ സെഷന്‍ ജഡ്ജി സതീഷ് കുമാര്‍ അറോറയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്.

Tags:    

Similar News