'പുതിയ ഇന്ത്യ'യില്‍ മുസ്‌ലിംകളെ വില്ലന്‍മാരായി കണക്കാക്കുന്നു: ഇല്‍തിജാ മുഫ്തി

Update: 2020-06-06 11:58 GMT

ജമ്മു: ഇന്ത്യയിലെ മുസ്‌ലിംകള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും 'പുതിയ ഇന്ത്യ'യില്‍ മുസ് ലിംകളെ വില്ലന്‍മാരായാണ് കണക്കാക്കുന്നതെന്നും പിഡിപി പ്രസിഡന്റും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജാ മുഫ്തി. കേരളത്തില്‍ ഗര്‍ഭിണിയായ ആനയെ കൊലപ്പെടുത്തിയതിന് മുസ്‌ലിംകളാണ് ഉത്തരവാദികളെന്ന ആരോപണത്തെ അപലപിച്ചുള്ള ട്വീറ്റിലാണ് ഇല്‍തിജാ മുഫ്തിയുടെ പരാമര്‍ശം. മുസ് ലിം ആധിപത്യമുള്ള ജില്ലയായ മലപ്പുറത്ത് ഗര്‍ഭിണിയായ ആനയെ മനപൂര്‍വ്വം കൊലപ്പെടുത്തിയെന്ന വിധത്തില്‍ കഴിഞ്ഞ ദിവസം വ്യാപക പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ പാലക്കാട് ജില്ലയിലാണ് സംഭവം നടന്നതെന്നാണ് വസ്തുത.

    'പുതിയ (ഇന്ത്യയില്‍) മുസ് ലികള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. നിരന്തരം ഒരാളുടെ തോളില്‍ മുതുകത്ത് നോക്കേണ്ട അവസ്ഥയാണ്. കൊവിഡ് മനപൂര്‍വം വ്യാപിപ്പിക്കുന്നു എന്നതു മുതല്‍ ആനയെ കൊലപ്പെടുത്തിയതു വരെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം ഞങ്ങളാണെന്നാണ് ആരോപണം. ഈ പുതിയ വര്‍ണവിവേചന സമ്പ്രദായത്തില്‍ മുസ്‌ലിംകളാണ് വില്ലന്മാര്‍' എന്നും ഇല്‍തിജാ മുഫ്തി ട്വീറ്റ് ചെയ്തു.




Tags:    

Similar News