മുസ് ലിം ലീഗ് നേതാവ് എ യൂനുസ് കുഞ്ഞ് അന്തരിച്ചു

Update: 2022-02-03 02:23 GMT

കൊല്ലം: മുന്‍ എംഎല്‍എയും മുസ് ലിംലീഗ് നേതാവുമായ എ യൂനുസ് കുഞ്ഞ്(80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991 ല്‍ മലപ്പുറത്ത് നിന്നാണ് നിയമസഭയിലെത്തിയത്. നേരത്തെ കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്നു. മൃതദേഹം പള്ളിമുക്ക് യൂനസ് കോളജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് പൊല്ലുവിള ജുമാമസ്ജിദിലാണ് ഖബറടക്കം.

മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം, കൊല്ലം ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നാല് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്.

Tags:    

Similar News