നാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു

Update: 2022-05-23 01:45 GMT

കോഴിക്കോട്: നാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു. ഇരിങ്ങണ്ണൂര്‍ പറമ്പത്ത് സൂപ്പി(62) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മകന്‍ മുഹമ്മദലിയെ(31) കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച രാത്രി 10.45 നാണ് സംഭവം. വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥനാണ് കുത്തേറ്റ് മരിച്ചത്. സൂപ്പിയുടെ ഭാര്യ നഫീസ(55), മറ്റൊരു മകന്‍ മുനീര്‍(28) എന്നിവര്‍ക്കും പരുക്കുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മുഹമ്മദലി ഏറെ നാളായി ചികിത്സയിലാണെന്ന് പോലിസ് അറിയിച്ചു.

കൈ ഞരമ്പ് മുറിച്ച മുഹമ്മദലിയെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവും സഹോദരനും തലശ്ശേരി സഹകരണ ആശുപത്രിയിലാണ്.  കുഞ്ഞിപ്പുര മുക്കിലെ സ്‌റ്റേഷനറി കടയിലെ ജോലിക്കാരനാണ് മരിച്ച സൂപ്പി.

Similar News