മുംബൈ ആക്രമണം: റാണയെ ഇന്ത്യക്ക് കൈമാറും

Update: 2019-01-14 10:14 GMT

ന്യൂഡല്‍ഹി: 26/11 മുംബൈ ആക്രമണ ഗുഢാലോചകന്‍ പാക്-കനേഡിയന്‍ പൗരന്‍ തഹാവുര്‍ ഹുസൈയ്ന്‍ റാണയെ ഇന്ത്യക്ക് കൈമാറിയേക്കുമെന്ന് സൂചന. യുഎസ് ജയിലില്‍ കഴിയുന്ന റാണയുടെ തടവ് കഴിയുന്നതിന് മുമ്പെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. 58കാരനായ റാണയെ 2009ലാണ് ചിക്കാഗോയില്‍ വച്ച് മുംബൈ ആക്രമണത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. 10 പേരടങ്ങുന്ന ലഷ്‌കറെ ത്വയ്യിബ സായുധരുടെ ആക്രമണത്തില്‍ 2009 നവംബറില്‍ മുംബൈയില്‍ യുഎസ് പൗരന്‍മാരടക്കം 166 ആളുകളാണ് മരിച്ചത്. ആക്രമണത്തിന് കളമൊരുക്കിയതിന് പിടിയിലായ ചിക്കാഗോ സ്വദേശി റാണയ്ക്ക് 14 വര്‍ഷമാണ് യുഎസ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ 2021ല്‍ അവസാനിക്കാനിരിക്കെയാണ് റാണയെ ഇന്ത്യക്ക് കൈമാറുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.

Tags:    

Similar News