എംഎസ്എഫ് പതാക: സംഘപരിവാരത്തിന്റെ വര്‍ഗീയ ധ്രുവീകരണം തിരിച്ചറിയുക: എസ്ഡിപിഐ

പാര്‍ട്ടി പതാകയാണ് വിദ്യാര്‍ഥികള്‍ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടും എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടികളുമായി മുന്നോട്ട് പോവുന്ന സമീപനമാണ് കോളജ് അധികൃതര്‍ അടക്കം സ്വീകരിച്ചിരിക്കുന്നത്.

Update: 2019-09-04 14:17 GMT

കോഴിക്കോട്: പേരാമ്പ്ര സില്‍വര്‍ കോളജ് എംഎസ്എഫ് വിദ്യാര്‍ഥികള്‍ പാക് പതാക വീശിയെന്ന സംഘപരിവാര്‍ പ്രചാരണം വര്‍ഗീയ ധ്രുവീകരണം നടത്തി കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പൊതുജനം ഈ നീക്കം തിരിച്ചറിയണമെന്നും എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. പാര്‍ട്ടി പതാകയാണ് വിദ്യാര്‍ഥികള്‍ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടും എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടികളുമായി മുന്നോട്ട് പോവുന്ന സമീപനമാണ് കോളജ് അധികൃതര്‍ അടക്കം സ്വീകരിച്ചിരിക്കുന്നത്. രാജ്യസ്‌നേഹത്തിന്റെ മേമ്പോടി ചേര്‍ത്ത് സംഘപരിവാരം കൊണ്ടു വരുന്ന നിഗൂഢ അജണ്ടകള്‍ മുഖ്യധാരാ സംഘടനകളും പാര്‍ട്ടികളും ഇനിയും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സ്വയം അപകടത്തിലേക്ക് നീങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. സലീം കാരാടി, എം എ സലീം, ജലീല്‍ സഖാഫി, വാഹിദ് ചെറുവറ്റ സംസാരിച്ചു.




Tags: