പുരാവസ്തു തട്ടിപ്പ്: മോന്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ വിപുലമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി

മോന്‍സണുമായി ബന്ധപ്പെട്ട കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഐജി ലക്ഷമണയെ സസ്‌പെന്റു ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Update: 2021-11-11 10:27 GMT

കൊച്ചി:പുരാവസ്തുവിന്റെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ വിപുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി.ലോക്‌നാഥ് ബഹ്‌റയും മനോജ് എബ്രാഹവും എന്തിനാണ് മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയതെന്ന് ഹൈക്കോടതി.മോന്‍സണുമായി ബന്ധപ്പെട്ട കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഐജി ലക്ഷമണയെ സസ്‌പെന്റു ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പ്രവാസി മലയാളി ഫെഡറേഷനെക്കുറിച്ച് അന്വേണം നടത്തിയോയെന്നും കോടതി ചോദിച്ചു.ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ടായിട്ടും മോന്‍സണ്‍ വിദേശയാത്ര നടത്തിയതെങ്ങനെയെന്നും കോടതി ചോദിച്ചു.മോന്ഡസണ്‍ വിഷയത്തില്‍ വിപുലമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.

Tags:    

Similar News